ദേശീയ ദിന ദീപാലങ്കാരം: ഷിഫ അൽ ജസീറ മെഡിക്കൽ സെൻ്ററിന് ആദരം  

ആദരം ദേശീയ പതാകയുടെ നിറങ്ങളിലൊരുക്കിയ അലങ്കാരത്തിന് 

Update: 2020-01-29 08:07 GMT
ക്യാപിറ്റല്‍ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഖലീഫയില്‍ നിന്നും ഷിഫ സിഇഒ ഹബീബ് റഹ്മാനും ഡയരക്ടര്‍ ഷബീര്‍ അലിയും ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു  

ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന് വിജയം.

ഏഴു നിലകളിലുള്ള ഷിഫ അൽ ജസീറ മെഡിക്കൽ സെൻ്റർ കെട്ടിടത്തിൽ ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി ബഹ്‌റൈന്‍ ദേശീയ പാതകയുടെ നിറങ്ങളിലൊരുക്കിയ അലങ്കാരങ്ങളാണ് മൽസരത്തിൽ വിജയം നേടിയത്.

ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഖലീഫയില്‍ നിന്നും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സിഇഒ ഹബീബ് റഹ്മാനും ഡയരക്ടര്‍ ഷബീര്‍ അലിയും ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.

Tags:    

Similar News