തിരക്കഥകൾ തേടി ബഹ്റൈനിൽ നിന്ന് ഒരു മൽസരം
24 ഫ്രെയിംസ് റീഡേഴ്‌സ് ഫോറം തിരക്കഥ രചനാ മത്സരം ഒരുക്കുന്നു
Update: 2020-02-06 06:02 GMT
തിരക്കഥാക്യത്തുക്കളെ തേടി പ്രവാസ ലോകത്ത് നിന്ന് ഒരു മൽസരം. ചലച്ചിത്ര രംഗത്തെ കലാകാരന്മാരുടെയും സിനിമാ പ്രേമികളുടെയും കൂട്ടായ്മയായ 24 ഫ്രെയിംസ് റീഡേഴ്‌സ് ഫോറമാണ് ഇതിന് മുൻ കയ്യെടുക്കുന്നത്. തിരക്കഥ ,സംവിധാന രംഗത്ത് പ്രവർത്തിച്ചവർ,അഭിനേതാക്കൾ, സാങ്കേതിക രംഗത്തെ പ്രവർത്തന പരിചയമുള്ളവർ, ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കാൻ അഭിനിവേശമുള്ളവർ - ഇവരെല്ലാം ഒത്തൊരുമിക്കുന്ന ബഹ് റൈനിലെ കൂട്ടായ്മയാണിത്. ബഹ് റൈനിൽ പ്രവാസികളായവർക്കും അല്ലാത്തവർക്കും അല്ലാത്തവർക്കും മൽസരത്തിൽ പങ്കെടുക്കാം
24frf.bh@gmail.com എന്ന വിലാസത്തിലേക്കാണ് രചനകൾ അയക്കേണ്ടത്. ലഭിക്കേണ്ട അവസാന തിയ്യതി 31 മാർച്ച് 2020