കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം വെള്ളിയാഴ്ച; പി പി അന്‍വര്‍ സാദത്ത് മുഖ്യാതിഥിയാകും
വെള്ളിയാഴ്ച്ച രാത്രി 8ന് മനാമ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍
ബഹ്‌റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ല ഭരണ സമിതിയുടെ 2020- 21 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും അടുത്ത രണ്ട് വര്‍ഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും ഫെബ്രുവരി 21 വെള്ളിയാഴ്ച്ച രാത്രി 8ന് മനാമ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി പി അന്‍വര്‍ സാദത്ത് ആണ് മുഖ്യാതിഥിയായി പങ്കെടുക്കും.
റിവൈവ് 2020 എന്ന് നാമകരണം ചെയ്ത പരിപാടിയുടെ ഭാഗമായി കെ.എം.സി.സി സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവുമൊരുക്കും. 38 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്കു പോകുന്ന കെ.എം.സി സി മുന്‍ സംസ്ഥാന വൈസ്:പ്രസിഡന്റ് ടി.പി മുഹമ്മദ് അലിക്കുള്ള യാത്രയപ്പും ജില്ലാ കമ്മറ്റിയുടെ ഭാവി പദ്ധതികളുടെ സമര്‍പ്പണവും ചടങ്ങിൽ നടക്കും.
കെ എം സി സി പാലക്കാട് ജില്ല ആക്ടിങ്ങ് പ്രസിഡന്റ് ശറഫുദ്ധീന്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി, ട്രഷറര്‍
നിസാമുദ്ധീന്‍ മാരായമംഗലം , ഒരഗനൈസിംഗ് സെക്രട്ടറി ഹാരിസ് വി വി തൃത്താല , വൈസ് പ്രസിഡന്റ് സിപി മുഹമ്മദലി , സെക്രട്ടറിമാരായ മാസില്‍ പട്ടാമ്പി , അന്‍വര്‍ കുമ്പിടി , ആഷിഖ് മേഴത്തൂര്‍, യഹ്യ വണ്ടുംതറ, ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ സുധീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 3915 7296 എന്ന നമ്പറിൽ ബന്ധപ്പെടാം.