ബഹ്റൈനിൽ കൊറോണ ബാധിതർ 33;വ്യാപനം തടയാൻ സത്വര നടപടികൾ. 

Update: 2020-02-27 06:23 GMT

ബഹ്റൈനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 33 ആയി .  7 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെയാണിത്.  വൈറസ്  ബാധയുടെ വ്യാപനം തടയാനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കി.

വൈറസ് ബാധിതരായ മുഴുവൻ പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വിദഗ്ദചികിൽസ നൽകുകയും ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും രോഗ ലക്ഷണങ്ങൾ കണ്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യപരിശോധനക്ക് വിധേയരാകണമെന്നുമാണ് നിർദേശം.

മുൻകരുതൽ എന്ന നിലയിൽ  ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നാല്പത്തി എട്ട് മണിക്കൂർ നേരത്തേക്ക് ബഹ് റൈൻ നിർത്തിവെച്ചിരുന്നു. ഈ തീരുമാനം വീണ്ടും  48 മണിക്കൂർ നേരത്തേക്ക് നീട്ടി.

രാജ്യത്തെ വിദ്യാലയങ്ങളെല്ലാം രണ്ടാഴ്ചക്കാലത്തെക്ക് അവധിയിലാണ്. വൈറസ് ബാധയേറ്റ വരുമായി സമ്പർക്കമുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തിയിട്ടുണ്ട് .പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യ സഹായം തേടണമെന്നും മന്ത്രാലയം അറിയിച്ചു.

Similar News