ഫെയ്സ് മാസ്കുകൾക്ക് അന്യായ വില; ബഹ്റൈനിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടി

കർശന നടപടിയെടുത്ത് അധിക്യതർ  

Update: 2020-02-27 07:10 GMT

ബഹ് റൈനിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഫെയ്സ് മാസ്കുകൾക്ക് ക്യത്രിമ ക്ഷാമം സ്യഷ്ടിക്കുകയും വില വർധിപ്പിക്കുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് മന്ത്രാലയം.

ഇത്തരത്തിൽ പരാതി ഉയർന്ന മൂന്ന് ഫാർമസികളാണ് അധിക്യതർ അടച്ചുപൂട്ടിയത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിയതോടെ വിപണിയിൽ ഫെയ്സ് മാസ്കുകൾക്ക് ക്ഷാമം നേരിട്ടിരുന്നു.

മാസ്കുകൾ കിട്ടാനില്ലാത്തതും ചിലർ വൻ വില ഈടാക്കുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അധിക്യതർ പരിശോധനകൾ സജീവമാക്കി. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

Tags:    

Similar News