കോവിഡ് 19: ബഹ്റൈനിൽ നാളെ മുതൽ 11 ഇന നിയന്ത്രണങ്ങൾ  

Update: 2020-03-17 14:59 GMT

കോവിഡ് രോഗ ബാധയുടെ വ്യാപനം തടയുന്നതിന് ബഹ്റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു.  ബഹ്റൈൻ. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കോർഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം. ബുധനാഴ്ച മുതൽ ഒരുമാസത്തേക്കാണ് നിയന്ത്രണം നടപ്പിൽ വരുത്തുക. ആവശ്യമെങ്കിൽ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടും.

1. പൊതു, സ്വകാര്യ മേഖലകളിലുള്ള  ജോലികൾ സാധാരണ പോലെ തുടരും. സാധ്യമാകുന്നിടത്തോളം വീട്ടിലിരുന്നും ജോലി ചെയ്യാം.

2.മാളുകളും കച്ചവട സ്ഥാപനങ്ങളും പതിവ് പോലെ പ്രവർത്തിക്കും.  ആൾക്കൂട്ടത്തെ അധിക്യതരുടെ നിർദേശങ്ങൾക്കനുസ്യതമായി നിയന്ത്രിക്കും.     

Advertising
Advertising

3. വിമാനത്താവളം വഴിയും മറ്റ് പ്രവേശന കവാടങ്ങളിലൂടെയും എത്തുന്ന എല്ലാവരെയും പരിശോധിച്ച് 14 ദിവസത്തെ വീട്ട് നിരീക്ഷണത്തിലാക്കും.

4. 20 ആളുകളിൽ അധികമുള്ള കൂടിച്ചേരലുകൾ പാടില്ല.

5. കഴിയുന്നത്ര വീട്ടിൽ തന്നെ കഴിയുക. അത്യാവശ്യമെങ്കിൽ മാത്രം പുറത്തുപോവുക.

6. അങ്ങേയറ്റം അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം

7. റസ്റ്റോറൻറുകളിലും ഭക്ഷണ, പാനീയങ്ങൾ വിൽപന നടത്തുന്ന മറ്റ് സ്ഥലങ്ങളിലും ഡെലിവറി സേവനവും പാർസൽ വിൽപനയും മാത്രം.

8. സിനിമാ ശാലകൾ, ഗാലറികൾ, സ്വകാര്യ സ്പോർട്സ് സെന്‍ററുകള്‍, സ്വകാര്യ കായിക പരിശീലന ഹാളുകൾ, സ്വകാര്യ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടും

9. ഷീഷ കഫേകൾ പ്രവർത്തിക്കരുത്. അവയുടെ വിൽപന ഡെലിവറി സേവനവും പാർസൽ വിൽപനയും വഴി മാത്രം.

10. ഫുഡ്, കാറ്ററിങ് സ്റ്റോറുകൾ തുറന്ന് ആദ്യ ഒരു മണിക്കൂറിൽ പരിഗണന പ്രായമായവർക്കും ഗർഭിണികൾക്കും മാത്രം.

11. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതു, സ്വകാര്യ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കിൻറർഗാർട്ടനുകളിലും അധ്യയനം ഉണ്ടാകില്ല. അധ്യാപക, അനധ്യാപക ജീവനക്കാർ ജോലിയിലുണ്ടാകും.

Tags:    

Similar News