കോവിഡ്: ബഹ്റൈനിൽ സമ്പർക്ക ശ്യംഖല കണ്ടെത്താൻ മൊബൈൽ ആപ്പ്
Be Aware എന്ന പേരിലാണ് ആപ്പ് പുറത്തിറക്കുന്നത്.
Update: 2020-03-22 11:20 GMT
ബഹ്റൈനിൽ ഇനി മൊബൈൽ അപ്ളിക്കേഷൻ വഴി കോവിഡ് -19 രോഗ ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തും. കോവിഡ് രോഗബാധക്കെതിരെയുള്ള കർമപദ്ധതിയുടെ ഭാഗമായാണ് Be Aware എന്ന പേരിൽ ആപ്പ് പുറത്തിറക്കുന്നത്.
രോഗ സംബന്ധിയായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കുന്ന രീതിയിലാണ് ആപ്പ് സംവിധാനിച്ചിരിക്കുന്നത്. apps.bahrain.bh എന്ന പോർട്ടലിൽ ഉടൻ തന്നെ ആപ്പ് ലഭ്യമാകും.
രോഗ ബാധിതനായ ആൾ എത്തിയ സ്ഥലത്ത് മറ്റു വ്യക്തികൾ സന്ദർശനം നടത്തിയാൽ ആപ്പ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകും. വിവരങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്തിയായിരിക്കും ആപ്പ് പ്രവർത്തിക്കുക. കോവിഡ് രോഗബാധക്കെതിരെയുള്ള ചെറുത്തുനില്പിന് കരുത്ത് പകരാൻ രാജ്യനിവാസികൾ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്ന് അധിക്യതർ ആവശ്യപ്പെട്ടു.