ബഹ്റൈനിൽ ഭാഗിക കർഫ്യൂ വേണമെന്ന നിർദേശത്തെ അനുകൂലിച്ച് പാർലിമെൻ്റ്
വൈകിട്ട് ആറ് മുതൽ രാവിലെ അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തണമെന്നാണ് നിർദേശം
Update: 2020-03-24 10:02 GMT
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ബഹ് റൈനിൽ വൈകിട്ട്
ആറ് മുതൽ രാവിലെ അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദേശത്തെ അനുകൂലിച്ച് ബഹ് റൈൻ പാർലിമെൻ്റിൽ എം. പി മാർ വോട്ട് ചെയ്തു.
അനുകൂലമായി 19 എം.പിമാരും എതിർത്ത് രണ്ട് പേരുമാണ് വോട്ട് ചെയ്തത്. രണ്ട് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
പാർലിമെൻ്റ് അനുകൂലമാണെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഭരണകൂടമാണ്.