ബഹ്റെെനില്‍ 52 പേര്‍ക്ക് കൂടി കോവിഡ്

ഇതുവരെയായി 295 പേരാണ് രാജ്യത്ത് രോഗവിമുക്തി നേടിയിട്ടുള്ളത്

Update: 2020-03-31 13:37 GMT

ബഹ്റൈനിൽ 52 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ രോഗ ബാധിതരുടെ എണ്ണം 268 ആയി. 33,282 പേർക്ക് ഇതിനകം രാജ്യത്ത് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇന്നും രാജ്യത്ത് വിവിധയിടങ്ങളിൽ സാമ്പിളുകൾ പരിശോധിച്ചുള്ള രോഗനിർണയം നടന്നു.

അതിനിടെ, ഇതുവരെയായി 295 പേരാണ് രാജ്യത്ത് രോഗവിമുക്തി നേടിയിട്ടുള്ളത്. നിലവിൽ ചികിത്സയിലുള്ള 268 രോഗികളിൽ 2 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Tags:    

Similar News