ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ രോഗ വ്യാപനം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം

Update: 2020-04-01 22:11 GMT

ബഹ്റൈനിൽ പ്രവാസികൾക്കിടയിൽ കോവിഡ് -19 വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 52 പേരിൽ 47 പേർ വിദേശ തൊഴിലാളികളായിരുന്നു. ഇതിന് പിന്നാലെ പ്രവാസികൾക്കിടയിൽ രോഗവ്യാപനം ഉണ്ടായെന്ന തരത്തിൽ പ്രചാരണം ഉണ്ടായതിനെത്തുടർന്നാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. പ്രചരിക്കുന്ന രീതിയിലുള്ള വ്യാപനം ഇല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 47 പേരെയും സിത്രയിലെ താൽക്കാലിക ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച ആളുമായി തൊഴിലാളികളിൽ ഒരാൾ സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് എല്ലാവരെയും സൽമാബാദിലെ താമസ് സ്ഥലത്തുതന്നെ ക്വാറൻറീനിലാക്കിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Full View

കമ്പനി മാനേജ്മെന്‍റിന്‍റെ സഹകരണത്തോടെയായിരുന്നു ഇത്. ക്വാറന്‍റൈന്‍ കാലത്ത് ഇവരിൽ ആരും പുറത്തുപോയിട്ടില്ല. കഴിഞ്ഞ ദിവസം തൊഴിലാളികളിൽ നടത്തിയ പരിശോധനയിലാണ് 47 പേർക്ക് രോഗം സ്ഥിരീകരിച്ചത്. എല്ലാ തൊഴിലാളികളുടെയും കാര്യത്തിൽ മതിയായ മുൻകരുതൽ എടുത്തിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ക്വാറന്‍റൈന്‍ രണ്ട് ആഴ്ച കൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News