കോവിഡ്; ബഹ്റൈനിൽ ഇന്ന് 21 പേർ കൂടി സുഖം പ്രാപിച്ചു

Update: 2020-04-01 22:02 GMT

ബഹ്റൈനിൽ കോവിഡ് -19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ 21 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 337 ആയി ഉയർന്നു. ബുധനാഴ്ച പുതുതായി രണ്ടുപേർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 228 പേരാണ് ചികിത്സയിൽ ഉള്ളത്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇതിനകം 34,860 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

എന്നാല്‍ ബഹ്റൈനിൽ പ്രവാസികൾക്കിടയിൽ കോവിഡ് -19 വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 52 പേരിൽ 47 പേർ വിദേശ തൊഴിലാളികളായിരുന്നു. ഇതിന് പിന്നാലെ പ്രവാസികൾക്കിടയിൽ രോഗവ്യാപനം ഉണ്ടായെന്ന തരത്തിൽ പ്രചാരണം ഉണ്ടായതിനെത്തുടർന്നാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. പ്രചരിക്കുന്ന രീതിയിലുള്ള വ്യാപനം ഇല്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

Tags:    

Similar News