ബഹ്റൈനിൽ 97 ഇന്ത്യക്കാർക്ക് കോവിഡ്

കഴിഞ്ഞ ദിവസം സൽമാബാദിലെ താമസ സ്ഥലത്ത് ക്വാറൻറീനിൽ കഴിഞ്ഞിരുന്ന 113 തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു

Update: 2020-04-03 12:25 GMT

ബഹ്റൈനിൽ 97 ഇന്ത്യക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബഹ്റൈനിൽ കോവിഡ് -19 സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരുടെ എണ്ണം കൂടി വരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച വിവരപ്രകാരം 97 ഇന്ത്യക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ രണ്ടുപേർ രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സൽമാബാദിലെ താമസ സ്ഥലത്ത് ക്വാറൻറീനിൽ കഴിഞ്ഞിരുന്ന 113 തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായത്. ഫെബ്രുവരി 24നാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരിൽ 382 പേർ സുഖം പ്രാപിച്ചു. നിലവിൽ 286 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Tags:    

Similar News