ബഹ്റൈനിൽ മൂന്ന് മാസം എല്‍.എം.ആര്‍.എ ഫീസ് അടക്കേണ്ടതില്ല, തൊഴില്‍ നിയമ ലംഘകര്‍ക്ക് തിരുത്തലിന് അവസരം
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വകീരിക്കുമെന്നും അതോറിറ്റി
Update: 2020-04-03 06:34 GMT
ബഹ്റൈനിൽ പ്രവാസികളായ തൊഴിലാളികളുടെ പ്രതിമാസ എൽ.എം.ആർ.എ ലേബർ ഫീസ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തേക്ക് നിർത്തിവെക്കും. രാജ്യത്തെ കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെതാണ് തീരുമാനം. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വകീരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
തൊഴിൽ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് തിരുത്തൽ നടപടികൾക്കായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധിക സമയം അനുവദിച്ചു. ഈ വർഷം അവസാനം വരെയാണ് സമയം നൽകിയിട്ടുള്ളത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നിയമം ലംഘിച്ച് കഴിയുന്ന എല്ലാ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എൽ.എം.ആർ.എ ആവശ്യപ്പെട്ടു.