കോവിഡ് -19: ബഹ്റൈനിൽ ഒരാൾ കൂടി മരിച്ചു
Update: 2020-04-07 19:20 GMT
ബഹ്റൈനിൽ കോവിഡ് -19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. 70 വയസുള്ള ബഹ്റൈൻ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച ഏഴുപേർ കൂടി സുഖം പ്രാപിച്ചു. 465 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 341 പേരാണ് ചികിത്സയിൽ കഴിയുന്നത്.