ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

പുതുതായി 11 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 530 ആയി.

Update: 2020-04-10 12:48 GMT

ബഹ്റൈനിൽ കോവിഡ് ബാധയിൽ ഒരാൾ കൂടി മരിച്ചു. ഇറാനിൽ നിന്നെത്തിയ 63 വയസുകാരനായ സ്വദേശി പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം ആറായി. ഇന്ന് രാജ്യത്ത് 26 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. 377 പേരാണ്​ നിലവിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി 11 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 530 ആയി.

Tags:    

Similar News