ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
ചികിൽസയിലുളളവരിൽ ഭൂരിഭാഗവും പ്രവാസികളാണ്.
Update: 2020-04-14 09:03 GMT
ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. 60കാരനായ ബഹ്റൈൻ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
763 പേരാണ് നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്. ചികിൽസയിലുളളവരിൽ ഭൂരിഭാഗവും പ്രവാസികളാണ്. ഇവരിൽ 135 പേർ ഇന്ത്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.