ബ​ഹ്റൈനി​ൽ കോ​വി​ഡ്​ സ്ഥിരീകരിച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 260 ആയി

ബ​ഹ്റൈനി​ൽ കോ​വി​ഡ്​19 സ്ഥിരീകരിച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 260 ആയി. നിലവിൽ 1011 പേരാണ് രാജ്യത്ത് ചികിൽസയിലുള്ളത്.

Update: 2020-04-18 10:18 GMT

ബ​ഹ്റൈനി​ൽ കോ​വി​ഡ്​-19 സ്​​ഥി​രീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 260 ആയി. നിലവിൽ 1011 പേരാണ് രാജ്യത്ത് ചികിൽസയിലുള്ളത്.

ആരോഗ്യ മന്ത്രാലയം നൽകിയ പുതിയ കണക്കുകൾ പ്രകാരം 125 ഇന്ത്യക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 135 ഇന്ത്യക്കാർ രോഗബാധിതരാണെന്ന് മുമ്പ് തന്നെ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മുക്കാൽ ലക്ഷത്തിലധികം രോഗ പരിശോധനകൾ നടന്നു കഴിഞ്ഞു. ലേബർ ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കോവിഡ് ബാധയിൽ ഏഴ് മരണങ്ങളാണ് രാജ്യത്ത് ഉണ്ടായത്.

Tags:    

Similar News