‘നമ്മളിൽ നന്മയുണ്ട്’- കോവിഡ് പ്രതിരോധ ഫണ്ടിന് മികച്ച പ്രതികരണം  

ഒരു ദിവസം കൊണ്ട് രണ്ട് കോടിയിലധികം ദിനാർ സമാഹരിച്ചു

Update: 2020-04-19 09:55 GMT

ബഹ്റൈനിൽ കോവിഡ് രോഗ വ്യാപനം ചെറുക്കാനായി സർക്കാർ തലത്തിൽ ആരംഭിച്ച ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണം. 'ഫീന ഖൈർ'-നമ്മളിൽ നന്മയുണ്ട് എന്നരിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനാണ് ധന സമാഹരണത്തിനായി കാമ്പയിൻ പ്രഖ്യാപിച്ചത് .

നമ്മളിൽ നന്മയുണ്ട് എന്ന കാമ്പയിൻ തലക്കെട്ടിനെ അന്വർഥമാക്കുന്ന രീതിയിലായിരുന്നു ബഹ് റൈനിലെ സുമനസ്സുകൾ ഇതിനോട് പ്രതികരിച്ചത്. ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളും പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും സ്ഥാപനങ്ങളും രംഗത്തിറങ്ങിയതോടെ അൽഭുതാവഹമായ വിജയത്തിലേക്ക് പുരോഗമിക്കുകയാണ് ഈ കാമ്പയിൻ.

Advertising
Advertising

10 ലക്ഷം ദിനാർ സംഭാവന നല്‍കി കാമ്പയിന് തുടക്കം കുറിച്ചത് ഹമദ് രാജാവിൻ്റെ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയും ദേശീയ പ്രതിരോധ സമിതി ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ്. അദ്ദേഹത്തിൻ്റെ ആഹ്വാനം സ്വീകരിച്ചു കൊണ്ട് പൗര പ്രമുഖരും സ്ഥാപനങ്ങളും മൽസര ബുദ്ധിയോടെ രംഗത്ത് വന്നപ്പോൾ രണ്ട് കോടിയിലധികം ദിനാറാണ് ഒരു ദിവസം കൊണ്ട് മാത്രം ഫണ്ടിലേക്ക് സമാഹരിച്ചത്.

രോഗബാധ കാരണം പ്രയാസത്തിലകപ്പെട്ടവരെ സഹായിക്കാനും പ്രതിരോധ നടപടികൾക്ക് രാജ്യത്തിന് കരുത്ത് പകരാനും നിരവധി സ്ഥാപനങ്ങളാണ് മുന്നോട്ട് വന്നത്. ബറ്റെൽകോ 35 ലക്ഷം ദിനാറും നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ 38 ലക്ഷം ദിനാറും ബാങ്ക് ഓഫ് ബഹ്റൈൻ ആൻറ് കുവൈത്ത് 30 ലക്ഷം ദിനാറും അൽബ 35 ലക്ഷം ദിനാറും ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ലക്ഷം ദിനാറും ഗൾഫ് ഇൻറർനാഷണൽ ബാങ്ക് 20 ലക്ഷം ദിനാറും ബഹ്റൈൻ പൗരൻമാർ 11 ലക്ഷം ദിനാറും സംഭാവന നൽകി.

ഈ കാമ്പയിനിനോട് സഹകരിക്കാൻ താല്പര്യമുള്ളവർക്ക് www.rco.gov.bh എന്ന വെബ്സൈറ്റ് വഴി യോ നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാൻസ്ഫർ വഴിയോ തുക അയക്കാം. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഇതാണ്: MOFNE THE NATIONAL EFFORT TO COMBAT THE CORONAVIRUS COVID 19, IBAN: BH66 NBOB 0000 0082 1093 70. 39900444 എന്ന നമ്പറിൽ ബെനഫിറ്റ് പേ ആപ്പ് വഴിയും സംഭാവന നൽകി ഈ സംരംഭത്തിൽ പങ്കു ചേരാം.

Tags:    

Similar News