ബഹ്റൈനിലെ അൽ ഫാതിഹ്ഗ്രാൻഡ്മോസ്ക് വെള്ളിയാഴ്ച തുറക്കും
ആറു പേരും ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള ഫെയ്സ് മാസ്ക് ധരിക്കണം.
Update: 2020-04-20 14:15 GMT
ബഹ്റൈനിലെ ഏറ്റവും വലിയ പള്ളിയായ അൽ ഫാതിഹ്ഗ്രാൻഡ്മോസ്ക് വെള്ളിയാഴ്ച ജുമുഅക്കും റമദാനിലെ ഇശാ, തറാവീഹ് പ്രാർഥനകൾക്കുമായി തുറക്കും. പ്രാർഥനക്ക് ഇമാമും അഞ്ച് പേരും മാത്രമാണ് പങ്കെടുക്കുക. നീതിന്യായ, ഇസ്‍ലാമികകാര്യ, ഔഖാഫ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആറു പേരും ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള ഫെയ്സ് മാസ്ക് ധരിക്കണം. പ്രാർഥനകൾ വിശ്വാസികൾക്കായി ഓൺലെനിൽ സംപ്രേഷണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.