ബഹ്റൈനിൽ 61 പേരെ കൂടി നിരീക്ഷണത്തിൽ നിന്ന് വിട്ടയച്ചു.
Update: 2020-04-20 10:12 GMT
ബഹ്റൈനിൽ അറുപത് പേരെ കൂടി കോവിഡ് രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിരീക്ഷണത്തിൽ നിന്ന് വിട്ടയച്ചു. ക്വാറൻ്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം നടന്ന ലബോറട്ടറി പരിശോധനകളിൽ ഇവർക്ക് രോഗബാധയില്ലെന്ന് തെളിഞ്ഞു. ആരോഗ്യമന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം ഇതോടെ രാജ്യത്ത് ഇതിനകം നിരീക്ഷണത്തിൽ നിന്ന് വിട്ടയച്ചവരുടെ എണ്ണം 1,335 ആയി.
രോഗം പൂർണമായി ഭേദമായതിന് ശേഷം ആകെ 769 പേർക്കാണ് ചികിൽസാലയങ്ങളിൽ നിന്ന് ഡിസ്ചാർജ് ലഭിച്ചിട്ടുള്ളത്.
രാജ്യത്ത് ഇപ്പോൾ 1119 പേരാണ് ചികിൽസയിൽ കഴിയുന്നത്.