ബഹ്‌റൈനിൽ 87 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു   

ഇവരിൽ 72  പേർ പ്രവാസികൾ 

Update: 2020-04-28 21:07 GMT

ബഹ്‌റൈനിൽ 87 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 72 പേർ പ്രവാസി തൊഴിലാളികളാണ്. നിലവിൽ 1556 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ കഴിയുന്നത്. ഇവരിൽ രണ്ട് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Full View

പുതുതായി 28 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 1246 പേർക്ക് ഇതിനകം രോഗ വിമുക്തി ലഭിച്ചു.

Similar News