ബഹ്റൈനിൽ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത് 1909 പ്രവാസികൾക്ക്
ഏപ്രിൽ 26 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
Update: 2020-04-28 14:22 GMT
ബഹ്റൈനിൽ 1909 പ്രവാസികൾക്ക് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒ ഉസാമ അബ്സി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ കോവിഡ് ബാധിതരെ സംബന്ധിച്ച് ഏപ്രിൽ 26 വരെ പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
രോഗ ബാധിതരായ പ്രവാസികളിൽ 95.5 ശതമാനം പേർ തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യുന്നവരാണ്. ഫ്ളക്സി വിസയിൽ ഉള്ള 1.7 ശതമാനം പേർക്കും സന്ദർശക വിസയിൽ എത്തിയ രണ്ട് ശതമാനം പേർക്കും രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.