ബഹ്റൈനിൽ രോഗ പരിശോധന സജീവം; ട്രാൻസ്പോർട്ട് ബസുകളിൽ ചിലത് ടെസ്റ്റിങ് യൂണിറ്റായി  

ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി രോഗ പരിശോധനകൾ വ്യാപകമാക്കി.

Update: 2020-05-03 19:55 GMT

ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി രോഗ പരിശോധനകൾ വ്യാപകമാക്കി. ലേബർക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും മാത്രമല്ല പാതയോരങ്ങളിലും പരിശോധന നടക്കുന്നു. ചില പബ്ളിക് ട്രാൻസ്പോർട്ട് വാഹനങ്ങൾ ഇപ്പോൾ രാജ്യത്ത് മൊബൈൽ കോവിഡ് ടെസ്റ്റിങ് യൂണിറ്റുകളായാണ് പ്രവർത്തിക്കുന്നത്.

ബഹ്റൈനിൽ പൊതുഗതാഗതത്തിനുപയോഗിച്ചിരുന്ന ചുവപ്പ് നിറത്തിലുള്ള ട്രാൻസ്പോർട്ട് ബസുകളിൽ ചിലതാണ് കോവിഡ് പരിശോധനക്കുള്ള മൊബൈൽ യൂണിറ്റുകളായി മാറിയത്. നീല നിറത്തിലേക്ക് മാറിയ ഇത്തരം വാഹനങ്ങൾ തെരുവുകളിലും പാതയോരങ്ങളിലും പാർക്ക് ചെയ്ത് കൂടുതൽ പേർക്ക് പരിശോധനാ സംവിധാനമൊരുക്കുന്നു . സൗകര്യപ്രദമായി രോഗ നിർണയം നടത്താനുള്ള ഈ അവസരം പ്രവാസികളടക്കം നിരവധി പേർ ഉപയോഗിക്കുന്നുണ്ട്.

ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററടക്കമുള്ള കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്ന പരിശോധനാ സൗകര്യങ്ങൾക്ക് പുറമെയാണിത്. ലബോറട്ടറി ടെസ്റ്റുകൾക്ക് ശേഷം പരിശോധനാ ഫലം വെബ്സൈറ്റിൽ തന്നെ ആരോഗ്യമന്ത്രാലയം ലഭ്യമാക്കുന്നുണ്ട്. രാജ്യത്തെ ആകെ രോഗ പരിശോധനകൾ ഒന്നര ലക്ഷത്തിനോടടുക്കുകയാണ്.

Tags:    

Similar News