ബഹ്റൈനിൽ റസിഡൻ്റ് പെർമിറ്റുകളുടെ കാലാവധി ഈ വർഷാവസാനം വരെ നീട്ടി.
Update: 2020-05-10 16:48 GMT
ബഹ്റൈനിൽ റദ്ദായതോ കാലാവധി കഴിഞ്ഞതോ ആയ റസിഡൻറ് പെർമിറ്റുകളുടെയും കാലാവധി ഈ വർഷാവസാനം വരെ നീട്ടി. പാസ്പോർട്ട്സ് ആൻ്റ് റസിഡൻറ് അഫയേഴ്സ് (എൻ.പി.ആർ.എ) ആണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി പ്രത്യേകമായി ചാർജ് ഈടാക്കില്ലെന്നും അപേക്ഷ ആവശ്യമില്ലെന്നും അധിക്യതർ വ്യക്തമാക്കി. കാലാവധി കഴിഞ്ഞതും അല്ലാത്തതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി മൂന്ന്
മാസത്തേക്ക് നീട്ടിയിട്ടുമുണ്ട്. ഇതിനും അപേക്ഷയോ ഫീസോ ആവശ്യമില്ല. വിസ കാലാവധിയെക്കുറിച്ച് ആശങ്കകളുള്ള പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസകരമാകും.