ബഹ്​റൈനിൽ വെള്ളിയാഴ്ച കോവിഡ്​ സ്​ഥിരീകരിച്ചത് 240 പേർക്ക്   

ഇവരിൽ 139 പേർ  പ്രവാസികൾ   

Update: 2020-05-23 03:00 GMT

ബഹ്റൈനിൽ വെള്ളിയാഴ്ച 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 139 പേർ പ്രവാസികളാണ്. 86 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.3 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 4306 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 7 പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

8414 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇത് വരെയായി റിപ്പോർട്ട് ചെയ്തത്. ഇവരിൽ 4096 പേർക്ക് രോഗവിമുക്തി ലഭിച്ചു. കോവിഡ് ബാധയിൽ 12 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ആകെ 269179 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടന്നത്.

Similar News