ബഹ്റൈനിലേക്ക് വരാം. ചൊവ്വാഴ്ച കോഴിക്കോട് നിന്ന് വിമാനം

റസിഡൻറ് പെർമിറ്റ് പ്രാബല്യത്തിലുള്ളവർക്ക് യാത്ര ചെയ്യാം

Update: 2020-05-23 02:44 GMT

പ്രവാസികൾക്ക് കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് വരാൻ മെയ് 26ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം.  കോഴിക്കോട് നിന്നുള്ള വിമാനത്തിൽ ബഹ്റൈൻ പൗരൻമാർക്കും റസിഡൻറ് പെർമിറ്റ് പ്രാബല്യത്തിലുള്ളവർ ക്കും യാത്ര ചെയ്യാം. 25000 രൂപയാണ് നിലവിലുള്ള ടിക്കറ്റ് നിരക്ക്.

ബഹ്റൈനിലേക്ക് യാത്ര ചെയ്യാൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർക്ക് ഇൗ വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കും. ടിക്കറ്റ് നിരക്കിലെ അന്തരമുള്ള തുകയും മാറ്റിയെടുക്കുന്നതിനുള്ള ചാർജും നൽകിയാൽ മതിയാകും.

അതേസമയം, യാത്രാ നിയന്ത്രണം കാരണം കാൻസൽ ചെയ്ത വിമാനത്തിന് ടിക്കറ്റെടുത്തവരാണെങ്കിൽ ടിക്കറ്റ് നിരക്കിലെ അധികമുള്ള തുക മാത്രം നൽകിയാൽ മതി. നേരത്തെ  തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് പ്രത്യേക സർവീസുകൾ  നടത്തിയിരുന്നു.

Similar News