ബഹ്റൈനിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു
88, 59 പ്രായമുള്ള രണ്ട് സ്വദേശി പൗരന്മാരാണ് മരിച്ചത്
Update: 2020-05-30 22:02 GMT
ബഹ്റൈനിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു . 88, 59 പ്രായമുള്ള രണ്ട് സ്വദേശി പൗരന്മാരാണ് മരിച്ചത്. ചികിൽസയിൽ കഴിഞ്ഞ ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ച്. ഇതോടെ രാജ്യത്ത് കോവിഡ് ബാധയിലുള്ള മരണങ്ങൾ പതിനേഴായി.
നിലവിൽ 4950 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ കഴിയുന്നത്. ഇവരിൽ 13 പേരുടെ ആരോഗ്യ നില ഗുരുതരമാണ്.