ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
ഒരാഴ്ച്ച മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്
Update: 2020-06-11 10:32 GMT
ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പൊലീസ് മ്യൂസിക് ബാൻഡിലെ സീനിയർ മ്യൂസീഷ്യനും കണ്ണൂർ ചാലാട് സ്വദേശിയുമായ പോൾ സോളമൻ (61) ആണ് മരിച്ചത്. ഒരാഴ്ച്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച പുലർച്ചെയാണ് മരണം. കേരള പൊലീസിലും ഇദ്ദേഹം ജോലി ചെയ്തിരുന്നു. മങ്ങാട്ടുപറമ്പ് പൊലീസ് മ്യൂസിക് ബാൻഡിലെ അംഗമായിരുന്നു. ഭാര്യ: ലിനി. (അധ്യാപിക). മകൻ: റെയ്ഗൻ (യു കെയിൽ സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി).