ബഹ്റൈനിൽ കോവിഡ് ബാധിച്ച് മൂന്ന് പ്രവാസികൾ മരിച്ചു  

ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങൾ 45 ആയി

Update: 2020-06-15 09:06 GMT

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് പ്രവാസികൾ മരിച്ചു. 35, 39 വയസുള്ള രണ്ട് പുരുഷന്മാരും 65 വയസുള്ള വനിതയുമാണ് മരിച്ചത്. ഇവർ ഏത് രാജ്യക്കാരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ലഭ്യമായിട്ടില്ല.  ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങൾ 45 ആയി. രാജ്യത്ത് നിലവിൽ  5302 പേരാണ് ചികിൽസയിലുള്ളത്. ഇവരിൽ 16 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    

Similar News