ബഹ്റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
52 വയസ്സുള്ള ഇദ്ദേഹം രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച് ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
Update: 2020-06-21 10:10 GMT
ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ സ്വദേശി ഏഴോം കാനായിലെ എം.പി. രാജൻ ആണ് മരിച്ചത് . 52 വയസ്സുള്ള ഇദ്ദേഹം രണ്ടാഴ്ചയായി ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ന്യൂമാേണിയയും ബാധിച്ചിരുന്നു. ബഹ്റൈൻ യൂനിലിവർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ മീത്തലെ പുരയിൽ നാരായണൻ്റെയും യശോദയുടെയും മകനാണ്.ഭാര്യ: ശ്യാമള, മക്കൾ: ആദർശ് (എച്ച്.ഡി.എഫ്.സി ബാങ്ക് കണ്ണൂർ) അപർണ്ണ( തളിപ്പറമ്പ നാഷണൽ കോളേജ് ബി.എ വിദ്യാർത്ഥിനി) സഹോദരങ്ങൾ അനിത, അനൂപ്, അജിത