സാമൂഹിക അകലം പാലിച്ചും കരുതലോടെയും ബഹ് റൈനില്‍ ഈദ് ആഘോഷം; ഈദ് നമസ്കാരം നടന്നത് വീടുകളിൽ
ഈദ് ഗാഹുകളോ പള്ളികളിലെ പ്രാർഥനകളോ ഇല്ലായിരുന്നത് കൊണ്ട് സാമൂഹിക അകലം പാലിച്ചു കൊണ്ട് വീടുകളിൽ തന്നെയായിരുന്നു പെരുന്നാൾ ആചരണം
സാമൂഹിക അകലം പാലിച്ചും കരുതലോടെയും ബഹ് റൈനില്‍ ബലി പെരുന്നാൾ ദിനം ആഘോഷിച്ചു. ഈദ് ഗാഹുകളോ പള്ളികളിലെ പ്രാർഥനകളോ ഇല്ലായിരുന്നത് കൊണ്ട് സാമൂഹിക അകലം പാലിച്ചു കൊണ്ട് വീടുകളിൽ തന്നെയായിരുന്നു പെരുന്നാൾ ആചരണം. നൂറുകണക്കിനാളുകൾ ഈദ് പ്രാർഥനകളിൽ പങ്കെടുക്കാറുള്ള പള്ളികൾ ഇത്തവണ വിജനമായിരുന്നു.
അതി രാവിലെ പള്ളികളിൽ നിന്ന് തക്ബീർ മുഴങ്ങിയെങ്കിലും വഴിത്താരകൾ ശൂന്യമായിരുന്നു. പള്ളികളും പരിസരവും ആളനക്കമില്ലാതെ അവശേഷിച്ചു. വൻ ജനാവലി പങ്കെടുക്കാറുണ്ടായിരുന്ന ഈദ് ഗാഹുകൾക്ക് പകരം വീടുകകൾക്കകത്തായിരുന്നു ഇത്തവണ ഈദ് നമസ്കാരം. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ ഗ്രാൻ്റ് മോസ്കിൽ നടന്ന ഈദ് നമസ്കാരത്തിൽ ഇമാം ശൈഖ് അലി സലാഹ് ഉമർ തൻ്റെ മധുരമുള്ള ശബ്ധത്തിൽ വേദഗ്രന്ഥത്തിൽ നിന്ന് പാരായണം ചെയ്യുമ്പോൾ പിന്നിൽ നൂറുകണക്കിന് വിശ്വാസികളുണ്ടായിരുന്നില്ല. പ്രാർഥനയിൽ പങ്കെടുത്തത് അഞ്ച് പേർ മാത്രമായിരുന്നു. വിജനമായ ഗ്രാൻ്റ് മസ്ജ്ദിൽ നിന്ന് പ്രാർഥനകൾ ഓൺലൈനിൽ പ്രക്ഷേപണം ചെയ്യുന്നമ്പോൾ ആ ദ്യശ്യങ്ങൾ കണ്ട് സമാശ്വസിക്കുകയായിരുന്നു വീടുകളിൽ തന്നെ പ്രാർഥന നിർവഹിച്ച വിശ്വാസികള്‍