ബഹ്‍റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
കണ്ണൂർ എടക്കാട് കുന്നത്തുപള്ളിക്ക് സമീപം അബ്ദുൽ റഹീമാണ് (55) മരിച്ചത്
Update: 2020-08-02 15:02 GMT
ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ എടക്കാട് കുന്നത്തുപള്ളിക്ക് സമീപം അബ്ദുൽ റഹീമാണ് (55) മരിച്ചത്. ധർമടത്തെ മുസ്‍ലിംലീഗ് നേതാവും പഞ്ചായത്ത് മുൻ മെംബറുമായിരുന്ന പരേതനായ വി.അസ്സൂട്ടിയുടെയും വേലിക്കൊത്ത് മറിയുമ്മയുടെയും മകനാണ്.