ബഹ്‌റൈനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ചു മലയാളികളിൽ  രണ്ട് പേർ മരിച്ചു

മൂന്ന് പേർ ഗുരുതര നിലയിൽ ചികിത്സയിലാണ്

Update: 2020-08-16 05:16 GMT

ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി.

തൃശൂർ ചെന്ത്രാപിന്നി വെളമ്പത്ത് അശോകന്റെ മകൻ രജീഷ്(39), വെളമ്പത്ത് സരസന്റെ മകൻ ജിൽസു (31) എന്നിവരാണ് മരിച്ചത്. മൂന്നു പേർ ഗുരുതര നിലയിൽ ചികിത്സയിലാണ്.

ബഹ്റൈനിലെ റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്പേർ. ശനിയാഴ്ച രാവിലെ വർക്ക്ഷോപ്പ് തുറക്കാത്തതിനാൽ അന്വേഷിച്ചെത്തിയവരാണ് താമസ് സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മായയാണ് രജീഷിൻ്റെ ഭാര്യ. ഹിരണ്യ മകളാണ്.

Tags:    

Similar News