ഇന്ത്യയിൽ നിന്നും ബഹ്​റൈനിലേക്ക്​ തിരിച്ചുപോകാനുള്ള രജിസ്ട്രേഷൻ ഇന്ത്യൻ എംബസി ആരംഭിച്ചു

https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക്​ വഴി രജിസ്​റ്റർ ചെയ്യാം

Update: 2020-08-17 05:12 GMT

ഇന്ത്യയിൽ നിന്ന്​ ബഹ്​റൈനിലേക്ക്​ തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ ഇന്ത്യൻ എംബസി ആരംഭിച്ചു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്​ട്രേഷൻ നടത്തണം.

വന്ദേഭാരത് ​ദൗത്യത്തിൽ ബഹ്റൈനിൽ നിന്ന്​ നാട്ടിലേക്ക്​ തിരിച്ചുവരുന്നവർക്കായി രജിസ്ട്രേഷൻ നടത്തിയിരുന്നു. ഇതിന്​ സമാനമായാണ്​ ഇപ്പോൾ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്​. https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക്​ വഴി രജിസ്​റ്റർ ചെയ്യാം.

അതേസമയം, ഇന്ത്യയിൽ നിന്ന്​ ബഹ്റൈനിലേക്ക്​ വിമാന സർവീസ്​ ആരംഭിക്കുന്നത്​ സംബന്ധിച്ച്​ ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന്​എംബസി അറിയിച്ചു. എയർ ബബ്ൾ കരാർ പ്രകാരം പരസ്പരം സർവീസ് ആരംഭിക്കുന്നത്​ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്​. തീരുമാനമായാൽ അറിയിക്കുമെന്നും എംബസി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണത്തിനാണ്​ ഇപ്പോൾ രജിസ്​ട്രേഷൻ ആരംഭിച്ചിട്ടുള്ളത്​.

Tags:    

Similar News