ബഹ്റൈനിൽ ഓണക്കിറ്റുകൾ ഒരുക്കി സോഷ്യൽ വെൽകെയർ

ബഹ്റൈനിലെ സോഷ്യൽ വെൽഫെയർ അസോസിയേഷന്‍റെ ജനസേവന വിഭാഗമാണ് ഓണക്കിറ്റുകൾ നൽകുന്നത്

Update: 2020-08-28 18:37 GMT

ബഹ്റൈനിൽ കോവിഡ് കാലത്ത് പ്രയാസങ്ങൾ നേരിടുന്ന പ്രവാസികൾക്ക് സാന്ത്വനമായി വെൽകെയര്‍. പ്രവാസികളുടെ ആഘോഷങ്ങളിൽ പട്ടിണിയുടെ നിഴൽ വീഴാതിരിക്കാൻ സോഷ്യൽ വെൽഫെയർ അസോസിയേഷന്‍ ബഹ്റൈൻ ജനസേവന വിഭാഗമായ വെൽകെയർ, ബഹ്റൈൻ ഓണം സൗഹൃദ കിറ്റുകൾ വിതരണത്തിന് തയ്യാറായി.

അടുപ്പം കുറഞ്ഞാലും അടുപ്പുകള്‍ പുകയണം എന്ന പേരിൽ കഴിഞ്ഞ അഞ്ച് മാസമായി നല്‍കികൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെയും ജീവൻ രക്ഷാ ഔഷധങ്ങളുടെയും തുടർച്ചയായാണ് സുമനസ്സുകളുടെ സഹായത്തോടെ ഓണം സൗഹൃദ കിറ്റുകൾ ഒരുക്കുന്നത്.

അരിയും, മസാലക്കൂട്ടുകളും, പാചക എണ്ണയും, പച്ചക്കറികളുമടങ്ങുന്നതാണ് ഭക്ഷ്യ ധാന്യ കിറ്റ്. ഓണം സൗഹൃദ കിറ്റുകളിൽ പങ്കാളികളാവാൻ താല്പര്യമുള്ളവർക്ക് ടീം വെൽകെയറുമായ് ബന്ധപ്പെടാവുന്നതാണ് എന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ പ്രസിഡന്‍റ ബദറുദ്ദീൻ പൂവാർ അറിയിച്ചു.

Tags:    

Similar News