ഗാന്ധി ജയന്തി: ബഹ്റൈനിലെ  ഇന്ത്യൻ എംബസി പ്രബന്ധ മൽസരം സംഘടിപ്പിക്കുന്നു

ബഹ്റൈനിൽ താമസിക്കുന്നവർക്ക് മൽസരത്തിൽ പങ്കെടുക്കാം

Update: 2020-09-04 13:04 GMT

രാഷ്ട്രപിതാവിൻ്റെ സ്മരണാർഥം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് ബഹ് റൈനിലെ ഇന്ത്യൻ എംബസി പ്രബന്ധമൽസരം ഒരുക്കുന്നു.

രാഷ്ട്രപിതാവിൻ്റെ 150 ആം ജന്മവാർഷികാചരണ സമാപ്തിയോടനുബന്ധിച്ചാണ് ഗാന്ധിയെക്കുറിച്ചുള്ള രചനകൾ ക്ഷണിക്കുന്നത്.ഇന്നത്തെ ലോകത്ത് മഹാത്മാഗാന്ധിയുടെ പ്രസക്തി എന്ന വിഷയത്തിലാണ് പ്രബന്ധങ്ങൾ രചിക്കേണ്ടത്. ബഹ് റൈനിൽ താമസിക്കുന്ന ഇന്ത്യക്കാരോ മറ്റ് രാജ്യക്കാരോ ആയവർക്ക് ഇംഗ്ളീഷിൽ രചനകൾ എഴുതി മൽസരത്തിനായി അയക്കാം.


150grandfinale@gmail.com ഗ്രാൻഡ് ഫിനാലെയിൽ ഉദ്ഘാടന പ്രബന്ധ മത്സരം പ്രഖ്യാപിക്കുന്നു. എൻട്രികൾ അയക്കേണ്ട അവസാന തീയതി: 20 സെപ്റ്റംബർ 2020

Tags:    

Similar News