ബഹ്റൈനിൽ സർക്കാർ സ്കൂളുകൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി
സർക്കാർ സ്കൂളുകൾ തുറക്കുക സെപ്റ്റംബർ 20 ന്
Update: 2020-09-05 20:15 GMT
ബഹ്റൈനിൽ സർക്കാർ സ്കൂളുകളുടെ പ്രവർത്തനം ഞായറാഴ്ച മുതൽ പുനരാരംഭിക്കാനിരുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് -19 കേസുകൾ വർധിച്ചതിെൻറ പശ്ചാത്തലത്തിലാണ് തീരുമാനം.
സെപ്റ്റംബർ 20നാണ് ഇനി സർക്കാർ സ്കൂളുകൾ തുറക്കുക. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടീമിെൻറ ശിപാർശപ്രകാരമാണ് ഇൗ തീരുമാനം എടുത്തത്. സ്കൂളുകളിലെ മുഴുവൻ അധ്യാപകരെയും അനുബന്ധ ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കും.
അതേസമയം, സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനത്തിൽ മാറ്റമുണ്ടാകില്ല.