ബഹ്റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധത്തിന് ധാരണ
ഇനി മുതൽ ഇരു രാജ്യങ്ങളും തമ്മിൽ പൂർണ നയതന്ത്ര ബന്ധം
ബഹ്റൈനും ഇസ്രായേലും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചു .എ.ഇ ക്ക് പിന്നാലെ ഇസ്രായേലുമായി നയത്രന്ത്രബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ജിസിസി രാജ്യമാണ് ബഹ്റൈൻ . അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വാഷിങ്ടണിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. , ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസാ ആൽ ഖലീഫ, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എന്നിവർ നടത്തിയ ടെലിഫോൺ സംഭാഷണത്തെ തുടർന്നാണ് ഈ വിഷയത്തിൽ തീരുമാനമുണ്ടായത്.
ആഗസ്റ്റ് 15ന് വൈറ്റ് ഹൗസിൽ നടക്കുന്ന യു.എ.ഇ-ഇസ്രായേൽ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പെങ്കടുക്കാനുള്ള ട്രംപിൻ്റെ ക്ഷണം ബഹ്റൈൻ സ്വീകരിച്ചിട്ടുണ്ട്. നെതന്യാഹുവും ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ സയാനിയും അവിടെ വെച്ച് സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെക്കും.
മധ്യ പൗരസ്ത്യ മേഖലയിലെ സമാധാനത്തിനായുള്ള നിർണായകമായ നീക്കമെന്നാണ് മൂന്ന് രാജ്യങ്ങളും ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പുതിയ ധാരണയെക്കുറിച്ച് വിശദീകരിച്ചത്. അൽ അഖ് സ മോസ്കിൽ എല്ലാ ഇസ് ലാം മത വിശ്വാസികൾക്കും പ്രാർഥന നടത്താൻ സാധിക്കുമെന്നും ജറുസലേമിലെ മറ്റ് വിശുദ്ധ സ്ഥലങ്ങളിൽ വിവിധ മതവിശ്വാസികൾക്ക് ആരാധനക്ക് അവസരമുണ്ടാകുമെന്നും ഇസ്രായേൽ ഉറപ്പ് നൽകി