സോഷ്യൽ വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മറ്റി രൂപീകരിച്ചു
അബ്ബാസ് മലയിൽ പ്രസിഡൻ്റ് , സി.എം മുഹമ്മദലി ജനറൽ സെക്രട്ടറി
ബഹ്റൈൻ സോഷ്യൽ വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ രൂപീകരണവും ഭാരവാഹികളുടെ പ്രഖ്യാപനവും നടന്നു. പുതുതായി രൂപീകരിക്കപ്പെട്ട സോഷ്യൽ വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ ഭാരവാഹികളെ അസ് ചെറുവാടി പ്രഖ്യാപിച്ചു.
അബ്ബാസ് മലയിൽ പ്രസിഡൻ്റായും സി.എം മുഹമ്മദലി ജനറൽ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. വി. കെ.അനീസ് (വൈസ് പ്രസിഡന്റ്), ജാബിർ മുണ്ടാലി (സെക്രട്ടറി), ബഷീർ കാവിൽ ട്രഷറർ, നാസർ വടകര (മീഡിയ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ എക്സിക്യൂട്ടീവ് അംഗങ്ങളായി എം. എം മുനീർ, മുനീർ ഹസൻ, മുഹമ്മദലി, മുർഷാദ് വി.എൻ, ജമീല അബ്ദു റഹ്മാൻ, റഷീദ സുബൈർ, ഫാത്തിമ സാലിഹ്, നൂറ ഷൗക്കത്തലി, സമീറ നൗഷാദ്, നജാഹ് കൂരങ്കോട്ട്, ഫസീല ഹാരിസ് എന്നിവരെയും തിരഞ്ഞെടുത്തു.
അഴിമതിയും വർഗീയതയും അക്രമ രാഷ്ട്രീയവും അടക്കിവാഴുന്ന മലീമസ രാഷ്ട്രീയ സംസ്കാരത്തിനെതിരെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ജനപക്ഷ മുന്നേറ്റമാണ് വെൽഫെയർ പാർട്ടി ലക്ഷ്യം വയ്ക്കുന്നത് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി പറഞ്ഞു.
തെറ്റായ സാമ്പത്തിക ആഭ്യന്തര- വിദേശ നയങ്ങളാൽ പരാജയമടഞ്ഞ കേന്ദ്ര ഭരണത്തെ കോർപ്പറേറ്റുകളാണ് താങ്ങിനിർത്തുന്നത്. രാജ്യത്തെ പട്ടിണികാരന്റെ നികുതിപ്പണം ശത കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ മുതലാളിമാർക്കായി കേന്ദ്രം എഴുതി തള്ളുകയാണ് എന്ന് അദ്ദേഹം പറഞ്ഞു
പ്രവാസികളുടെ യാത്രാദുരിതം അകറ്റുകയും വർധിപ്പിച്ച അമിത വിമാന ചാർജ് കുറയ്ക്കുകയും ചെയ്യണമെന്ന് അധ്യക്ഷപ്രസംഗത്തിൽ എം അബ്ബാസ് ആവശ്യപ്പെട്ടു. .സി. എം. മുഹമ്മദലി സ്വാഗതവും വി. എം. മുർഷാദ് നന്ദിയും പറഞ്ഞു