ബഹ്റൈനിൽ കോവിഡ് രോഗിക്ക് പ്ലാസ്മ ദാനം ചെയ്ത് യൂത്ത് ഇന്ത്യ പ്രവർത്തകർ
അബ്ദുല്‍ റഹീം, മുഹമ്മദ് റിയാസ് എന്നിവരാണ് പ്ലാസ്മ ദാനം ചെയ്തത്
Update: 2020-10-12 07:56 GMT
കോവിഡ് രോഗ ബാധിതരായി ബഹ് റൈൻ മിലിട്ടറി ആശുപത്രിയിലെ വെൻ്റിലേറ്ററിൽ കഴിഞ്ഞ രോഗിക്ക് മലയാളി യുവാക്കളുടെ പ്ളാസ്മ ദാനം. യൂത്ത് ഇന്ത്യ റിഫ സര്‍ക്കിള്‍ പ്രവർത്തകരായ മുഹമ്മദ് റിയാസ്,അബ്ദുല്‍ റഹീം എന്നിവരാണ് പ്ലാസ്മ ദാനം ചെയ്തത്.
മാത്യകാപരമായ പ്രവർത്തനം നടത്തിയ ഇരുവരെയും യൂത്ത് ഇന്ത്യ പ്രവർത്തക സമിതി അനുമോദിച്ചു.
കോവിഡ് കാലത്തെ വേറിട്ട ജീവകാരുണ്യ പ്രവർത്തനം പ്രവാസ ലോകത്തെ ക്രിയാത്മ യുവത്വത്തിൻ്റെ പ്രതീകമായി മാറിയെന്നും ഇരുവരെയും അഭിനന്ദിക്കുന്നതായും യൂത്ത് ഇന്ത്യ പ്രസിഡന്‍റ് വി. കെ അനീസ് പറഞ്ഞു.