ബഹ് റൈനിൽ പള്ളികളിലെ ദുഹ്ർ നമസ്കാരം നവംബർ 1 മുതൽ പുനരാരംഭിക്കും
കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശം
Update: 2020-10-26 11:30 GMT
നവംബർ ഒന്ന് മുതൽ ബഹ്റൈനിൽ പള്ളികളിലെ ദുഹ്ർ നമസ്കാരം (മധ്യാഹ്‌ന പ്രാർഥന) പുനരാരംഭിക്കുമെന്ന്
ഇസ് ലാമിക സുപ്രീം കൗൺസിലാണ് അറിയിച്ചത്.
പ്രാർഥനക്കെത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകളെടുക്കണമെന്ന നിർദേശം അധിക്യതർ നൽകിയിട്ടുണ്ട്.
രാജ്യത്തെ ആരാധനാലയങ്ങൾ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 28നായിരുന്നു അടച്ചിട്ടത്. ആഗസ്റ്റ് 28ന് പള്ളികളിലെ സുബ്ഹ് നമസ്കാരം (പ്രഭാത പ്രാർഥന) പുനരാരംഭിച്ചിരുന്നു.