വാഹനാപകടം കുറക്കാന്‍ ഗ്രീൻ ഫ്ളാഷ് സിസ്റ്റവുമായി ബഹ്റെെന്‍

രാജ്യത്തെ പ്രധാന സിഗ്നലുകളിലെല്ലാം പരിഷ്കാരം നടപ്പിലാക്കുന്നത് വഴി അപകടങ്ങൾ 10 ശതമാനം കുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Update: 2020-10-31 02:16 GMT

ബഹ്റൈനിൽ വാഹനാപകടങ്ങൾ കുറക്കാനായി നടപ്പിലാക്കിയ ഗ്രീൻ ഫ്ളാഷ് സിസ്റ്റം ഇതുവരെയായി 137 ട്രാഫിക് സിഗ്നലുകളില്‍ ഏർപ്പെടുത്തിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന സിഗ്നലുകളിലെല്ലാം പരിഷ്കാരം നടപ്പിലാക്കുന്നത് വഴി അപകടങ്ങൾ 10 ശതമാനം കുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ വർഷം ഫെബ്രുവരി മുതലാണ് ട്രാഫിക് സിഗ്നലുകളില്‍ ഗ്രീൻ ഫ്ളാഷ് സംവിധാനം ഏര്‍പ്പെടുത്തി തുടങ്ങിയത്. പച്ചയില്‍ നിന്ന് ചുവപ്പിലേക്ക് മാറുകയാണെന്ന് സൂചിപ്പിക്കാന്‍ മൂന്ന് തവണ പച്ച വെളിച്ചം മിന്നുന്ന സംവിധാനമാണിത്. 137 ട്രാഫിക് സിഗ്നലുകൾ ഈ വിധത്തിൽ പരിഷ്കരിച്ചു കഴിഞ്ഞു. 19 ട്രാഫിക് സിഗ്നലുകളിൽ കൂടി സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രാലയം അധികൃതർ അറിയിച്ചു.

Advertising
Advertising

ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനത്തിന്‍റെ സ്പീഡ് നിയന്ത്രിക്കുവാൻ സഹായകരമാകുന്ന നിർദേശം നൽകാൻ ലക്ഷ്യമിട്ടാണ് പരിഷ്കാരം നടപ്പിലാക്കിയത്. ഡ്രൈവര്‍മാര്‍ക്ക് ഇത് മുന്നറിയിപ്പായി മനസ്സിലാക്കാനും അമിത വേഗത കുറച്ച് അപകടങ്ങൾ ഒഴിവാക്കാനും ഇത് വഴി സാധിക്കുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇത് വഴി 10 ശതമാനം അപകടങ്ങൾ കുറക്കാൻ സാധിക്കുമെന്നും അധികൃതർ കണക്ക്കൂട്ടുന്നു.

രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെ സിഗ്നലുകളിലെല്ലാം പരിഷ്കാരം ഏര്‍പ്പെടുത്താനാണ് ഗതാഗത മന്ത്രാലയത്തിന്‍റെ പദ്ധതി. റോഡ് സുരക്ഷ പരമാവധി ശക്തിപ്പെടുത്താന്‍ ഈ സംവിധാനം വഴിയൊരുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റോഡ് സുരക്ഷ പരമാവധി ശക്തിപ്പെടുത്താന്‍ ഈ സംവിധാനം വഴിയൊരുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Full View
Tags:    

Similar News