ബഹ്റൈനിൽ എഫ് വണ്‍ മല്‍സരത്തിൻ്റെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍  

മിഡിലീസ്റ്റില്‍ നടക്കുന്ന ആദ്യമല്‍സരമായിരിക്കും ബഹ്റൈനിലേത്.

Update: 2020-11-10 20:17 GMT

ബഹ്റൈനിൽ ഫോര്‍മുല വണ്‍ മല്‍സരങ്ങളുടെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുമെന്ന് അധിക്യതർ അറിയിച്ചു.

മാര്‍ച്ച് 26 മുതല്‍ 28 വരെ മല്‍സരങ്ങള്‍ നടത്തുന്നതനുള്ള അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷ അന്താരാഷ്്ട്ര ഫോര്‍മുല വണ്‍ മല്‍സര സമിതിക്ക് നല്‍കിയിട്ടുണ്ട്. സമിതി ഉടന്‍ തന്നെ ഇത് സംബന്ധിച്ച് അറിയിക്കും.

ഒന്നാമത് കാറോട്ട മല്‍സരം ആസ്ട്രേലിയയിലെ മെല്‍ബണിലും മൂന്നാമത് മല്‍സരം ഏപ്രില്‍ 11 ന് ചൈനയിലെ ഷാങ്ഹായിലുമാണ് നടക്കുക. 2021 ല്‍ മൊത്തം 23 മല്‍സരങ്ങളാണ് നടക്കുക. മിഡിലീസ്റ്റില്‍ നടക്കുന്ന ആദ്യമല്‍സരമായിരിക്കും ബഹ്റൈനിലേത്.

Tags:    

Similar News