കോവിഡ് വാക്സിൻ സ്വീകരിച്ച് ബഹ്റൈനിലെ മന്ത്രിമാർ

പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തും

Update: 2020-11-10 19:36 GMT

ബഹ്റൈനിലെ വിവിധ മന്ത്രിമാര്‍ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. മന്ത്രിമാർ വാക്സിൻ്റെ സ്വീകർത്താക്കളായത് രോഗത്തെ ഫലപ്രദമായി നേരിടാനുള്ള പ്രതിരോധ നടപടികളിൽ പങ്കാളികളാകാൻ മറ്റുള്ളവര്‍ക്ക് പ്രചോദനം നൽകുമെന്ന് അധിക്യതർ പറഞ്ഞു.


ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകുന്നതില്‍ സന്തോഷമുണ്ടെന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ഇൻഫർമേഷൻ മന്ത്രി അലി ബിൻ അൽ റുമൈഹി വ്യക്തമാക്കി.

Tags:    

Similar News