കോവിഡ് റാപിഡ് ടെസ്റ്റ് ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കും
ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക.
Update: 2020-11-10 20:31 GMT
കോവിഡ് റാപിഡ് ടെസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കും. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക.
അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിെൻറ ഭാഗമാണിതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ലതീഫ അല്‍ബൂനൗള അറിയിച്ചു.