ബഹ്‌റൈനിൽ മാൻഹോൾ അപകടം: മൂന്നു ഇന്ത്യക്കാർ മരിച്ചു
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Update: 2020-11-16 10:18 GMT
ബഹ്റൈനിൽ മാൻഹോൾ അറ്റകുറ്റപണിക്കിടെ സംഭവിച്ച അപകടത്തിൽ ഇന്ത്യക്കാരായ 3 തൊഴിലാളികൾ മരിച്ചു. ബുദയ്യയിലെ ബനീജംറയിലാണ് അപകടം നടന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.