ഐഫോണ്‍ വാങ്ങിയവര്‍ക്ക് 99 ഡോളര്‍ നഷ്ടപരിഹാരം; എല്ലാവര്‍ക്കും കിട്ടില്ല

ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ സിരി പുറത്തിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതോടെ ആളുകള്‍ ആപ്പിളിനെതിരെ കേസ് നല്‍കുകയായിരുന്നു.

Update: 2026-09-24 16:05 GMT

ആപ്പിളിന്റെ സിരി സംവിധാനവുമായി ബന്ധപ്പെട്ട കേസില്‍ 250 മില്യണ്‍ ഡോളര്‍, ഏകദേശം 2,200 കോടി രൂപ, സെറ്റില്‍മെന്റ് തുകയായി നല്‍കാന്‍ തീരുമാനം ഇതിന്റെ ഭാഗമായി അര്‍ഹരായ ചില ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.ആദ്യം 25 ഡോളര്‍ വീതമാണ് നഷ്ടപരിഹാരമായി ലഭിക്കുക. എന്നാല്‍ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം കുറവാണെങ്കില്‍ പരമാവധി 95 ഡോളര്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.

ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്, കൂടാതെ ഐഫോണ്‍ 16 സീരീസിലെ മോഡലുകള്‍ വാങ്ങിയ ചില ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.അമേരിക്കയില്‍ വാങ്ങിയ ഉപകരണങ്ങള്‍ക്ക് മാത്രമാണ് ഈ സെറ്റില്‍മെന്റ് ബാധകമാകുന്നത്. ഇന്ത്യയില്‍ വാങ്ങിയ ഐഫോണുകള്‍ക്ക് ഈ നഷ്ടപരിഹാരം ലഭിക്കില്ല.2024 ജൂണ്‍ 10 മുതല്‍ 2025 മാര്‍ച്ച് 29 വരെയുള്ള കാലയളവില്‍ മോഡലുകള്‍ വാങ്ങിയവരാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

Advertising
Advertising

എന്താണ് സിരിയെച്ചൊല്ലിയുള്ള കേസ്?

2024-ല്‍ ആപ്പിള്‍ അവതരിപ്പിച്ച ആപ്പിള്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഭാഗമായി കൂടുതല്‍ കഴിവുകളുള്ള പുതിയ സിരി അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ പ്രഖ്യാപിച്ച ചില പുതിയ സിരി ഫീച്ചറുകള്‍ സമയത്ത് ലഭ്യമാകാതെ വന്നതിനെച്ചൊല്ലിയാണ് ഉപഭോക്താക്കള്‍ നിയമനടപടി സ്വീകരിച്ചത്. ആപ്പിള്‍ ഇന്റലിജന്‍സാണ് ഐഫോണ്‍ 16യുടെ പ്രധാനഫീച്ചറായി പറഞ്ഞിരുന്നത്. എന്നാല്‍, ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ സിരി പുറത്തിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതോടെ ആളുകള്‍ ആപ്പിളിനെതിരെ കേസ് നല്‍കുകയായിരുന്നു.

അമേരിക്കയിലെ ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് സെറ്റില്‍മെന്റ് വെബ്‌സൈറ്റ് വഴി ക്ലെയിം നല്‍കാം. ഐഫോണിന്റെ സീരിയല്‍ നമ്പര്‍ നല്‍കിയാണ് ക്ലെയിമിനുളള അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News