യുപിഐ ചാര്‍ജ്: പെട്രോള്‍ പമ്പുകളില്‍ നിര്‍ണായക മാറ്റത്തിന് കേന്ദ്രം

പുതിയ സംവിധാന പ്രകാരം 2,000 രൂപ വരെ എംഡിആര്‍ ഇല്ല. 2,000 രൂപക്ക് മുകളില്‍ അഞ്ച് രൂപ ഫ്‌ലാറ്റ് റേറ്റാണ് ചുമത്തുന്നത്.

Update: 2026-09-24 14:25 GMT

ന്യൂഡല്‍ഹി: 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള നീക്കത്തില്‍ നിര്‍ണായകമാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ പമ്പുകളില്‍ എംഡിആര്‍ റേറ്റില്‍ ഇളവ് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

പെട്രോള്‍ പമ്പുകളിലെ 2,000ന് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് പുതിയ ചട്ടപ്രകാരം ഒരു ഇടപാടിന് 5 എന്ന ഫ്‌ലാറ്റ് എംഡിആര്‍ ആണ് ബാധകമാകുക. ഈ പുതിയ സംവിധാനം 2026 ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്. ഇതിനിടയിലാണ് ഇതില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ കമീഷന്‍ കുറവാണെന്നും ഇതിനാല്‍ എംഡിആര്‍ നല്‍കാനാവിശല്ലന്നുമാണ് പമ്പുടമകളുടെ നിലപാട് ഇതുമായി ബന്ധപ്പെട്ട് പമ്പുടമകള്‍ ധനമന്ത്രി നിര്‍മല സീതാരാമന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. കത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ധനമന്ത്രാലയം.

പുതിയ സംവിധാന പ്രകാരം 2,000 രൂപ വരെ എംഡിആര്‍ ഇല്ല. 2,000 രൂപക്ക് മുകളില്‍ അഞ്ച് രൂപ ഫ്‌ലാറ്റ് റേറ്റാണ് ചുമത്തുന്നത്. നേരത്തെ പുതിയ എംഡിആര്‍ സംവിധാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് പെട്രോള്‍ പമ്പുകളില്‍ യുപിഐ ചാര്‍ജില്‍ ഇളവ് അനുവദിക്കുന്നതില്‍ ധനമന്ത്രാലയം ചര്‍ച്ച തുടങ്ങിയത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News