വിമാന ഇന്ധനത്തിലും എഥനോളോ ?; വ്യക്തത വരുത്തി കേന്ദ്രം

മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആപ് നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണങ്ങള്‍ക്കാണ് സര്‍ക്കാറിന്റെ മറുപടി

Update: 2026-08-06 12:39 GMT

ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിലും എഥനോള്‍ ചേര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന ആരോപണങ്ങളില്‍ വ്യക്തതയുമായി സര്‍ക്കാര്‍. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആപ് നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണങ്ങള്‍ക്കാണ് സര്‍ക്കാറിന്റെ മറുപടി.

എടിഎഫില്‍ എഥനോള്‍ ചേര്‍ക്കാന്‍ പോകുകയാണെന്ന ആരോപണം പൂര്‍ണമായും തെറ്റും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു. അത്തരത്തിലൊരു നിര്‍ദേശവും സര്‍ക്കാറിന്റെ മുന്നിലില്ല. ആഗോളനിലവാരത്തിലുള്ള ഗുണനിലവാരം ഉറപ്പാക്കുന്ന എണ്ണയാണ് വിമാനങ്ങളില്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എഥനോളും സുസ്ഥിരമായ വിമാന ഇന്ധനവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Advertising
Advertising

വിമാന ഇന്ധനത്തില്‍ എടിഎഫ് ചേര്‍ത്താല്‍ ആകാശത്തുവെച്ച് വിമാന എന്‍ജിന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം കെജ്‌രിവാള്‍ ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. എഥനോള്‍ ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന രഹസ്യവിവരം തനിക്ക് ലഭിച്ചുവെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം, പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നീറ്റ് മാതൃകയില്‍ എഥനോള്‍ ഇന്ധനത്തിനെതിരെയും രാജ്യവ്യാപകമായി പ്രതിഷേധം വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയിലാണ് വിമാന ഇന്ധനത്തിലും എഥനോള്‍ ചേര്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News