40ല്‍ നിന്ന് 3,000 രൂപയിലേക്ക്; എഥനോള്‍ ചേര്‍ക്കലില്‍ വന്‍ നേട്ടമുണ്ടാക്കി ഗഡ്കരിയുടെ മകന്റെ കമ്പനി

പെട്രോളിലെ എഥനോള്‍ ചേര്‍ക്കലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഗഡ്കരിയുടെ മക്കളാണെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു

Update: 2026-07-08 14:22 GMT

ന്യൂഡല്‍ഹി: പെട്രോളിലെ എഥനോള്‍ ചേര്‍ക്കല്‍ വാത്തകളില്‍ നിറയുമ്പോള്‍ വീണ്ടും ചര്‍ച്ചയായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ മകന്റെ കമ്പനി. എഥനോള്‍ നിര്‍മാണം നടത്തുന്ന നിഖില്‍ ഗഡ്കരിയുടെ സിയാന്‍ ആ

ഗ്രായുടെ ഓഹരിവിലയില്‍ വന്‍ കുതിപ്പാണ് പെട്രോളില്‍ എഥനോള്‍ ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഉണ്ടായത്.

വെറും 40 രൂപയുണ്ടായിരുന്ന സിയാന്‍ എനര്‍ജിയുടെ ഓഹരി വില 3,000 രൂപയിലേക്കാണ് കുതിച്ചത്. 2021 ജൂലൈയില്‍ 40 രൂപയുണ്ടായിരുന്ന ഓഹരിവില 2025 ഒക്‌ടോബറില്‍ 3000ത്തിലേക്ക് കുതിച്ചു. പിന്നീട് ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇപ്പോഴും 1500 രൂപക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്.

Advertising
Advertising

കമ്പനിയുടെ ഓഹരിവിലയില്‍ മാത്രമല്ല ലാഭത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2025-26 സാമ്പത്തികവര്‍ഷത്തില്‍ 63.93 കോടി രൂപയാണ് ലാഭം വര്‍ധിച്ചത്. 664.71 ശതമാനം വര്‍ധന കമ്പനിയുടെ ലാഭത്തിലുണ്ടായിട്ടുണ്ട്. വെങ്കിടേഷ് എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്‌ടേഴ്‌സ് പോലുള്ള കമ്പനികളെ ഏറ്റെടുത്ത് കമ്പനി വിപുലീകരണവും നിഖില്‍ ഗഡ്കരി നടത്തി.

പെട്രോളിലെ എഥനോള്‍ ചേര്‍ക്കലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഗഡ്കരിയുടെ മക്കളാണെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഗഡ്കരിയുടെ മകന്റെ കമ്പനിക്ക് വേണ്ടിയാണ് എഥനോള്‍ ചേര്‍ക്കല്‍ നടപ്പിലാക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഗഡ്കരിയുടെ മകന്റെ കമ്പനിയുടെ ലാഭക്കണക്കുകള്‍ പുറത്തുവരുന്നത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News